Edit Lyric - Lyricshot
Feature Note:
After successfully editing the lyric, we will review your submission. The review process may take up to one week.
Current Song
Running
Anitra Chery
Your Name
*
Lyric Content
*
ഇതുവരെയെന്നെ കരുതിയ നാഥാ ഇനിയെനിക്കെന്നും തവ കൃപ മതിയാം (2) ഗുരുവരനാം നീ കരുതുകില്‍ പിന്നെ കുറവൊരു ചെറുതും വരികില്ല പരനെ അരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീ പരിമള തൈലം പകരുമെന്‍ ശിരസ്സില്‍ പരിചിതര്‍ പലരും പരിഹസിച്ചെന്നാല്‍ പരിചില്‍ നീ കൃപയാല്‍ പരിചരിച്ചെന്നെ തിരുചിറകടിയില് മറച്ചിരുള്‍ തീരും- വരെയെനിക്കരുളും അരുമയോടഭയം മരണത്തിന് നിഴല്‍ താഴ്വരയതിലും ഞാന്‍ ശരണമറ്റവനായ് പരിതപിക്കാതെ വരുമെനിക്കരികില്‍ വഴി പതറാതെ കരം പിടിച്ചെന്നെ നടത്തിടുവാന്‍ നീ കരുണയിന്‍ കരത്തിന് കരുതലില്ലാത്ത ഒരു നിമിഷവുമീ മരുവിലില്ലെനിക്ക് ഇരവിലെന്നൊളിയായ് പകലിലെന്‍ തണലായ് ഒരു പൊഴുതും നീ പിരിയുകയില്ല
Minimum 10 characters required
Submit Lyric Edit
Return to Lyric Page